പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത്  ശാ​സ്താം​കോ​ട്ട ത​ടാ​ക​തീ​ര​ത്ത് മ​ണ​ല്‍​ഖ​ന​ന​ത്തി​ന് നി​രോ​ധ​നം

കൊല്ലം :കു​ടി​വെ​ള്ള സ്രോ​ത​സാ​യ ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ശ്ചി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ടി​ഞ്ഞാ​റെ​ക​ല്ല​ട, മൈ​നാ​ഗ​പ്പ​ള്ളി വി​ല്ലേ​ജു​ക​ളി​ലും മ​ണ​ല്‍​ഖ​ന​ന​വും മ​ണ​ലൂ​റ്റും മ​റ്റു അ​ന​ധി​കൃ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നാ​ലു​മാ​സ​ത്തേ​ക്ക് നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.

ത​ടാ​ക​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്‍​പ്പെ​ട്ട ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു മു​ത​ല്‍ 12 വ​രെ​യും 14ാം വാ​ര്‍​ഡു​ക​ളി​ലാ​ണ് വി​ല്ലേ​ജു​ക​ള്‍​ക്കൊ​പ്പം നി​രോ​ധ​നം ബാ​ധ​ക​മാ​ക്കി​യ​ത്. ത​ടാ​ക​വും വൃ​ഷ്ടി​പ്ര​ദേ​ശ​വും സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്. ഇ​വി​ടെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക്ക് റ​വ​ന്യു, പൊ​ലി​സ്, പ​ഞ്ചാ​യ​ത്ത്, ജി​യോ​ള​ജി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, എ​ന്നീ വ​കു​പ്പു​ക​ളെ ജി​ല്ലാ ക​ല​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി.

മ​ഴ​വെ​ള്ള സം​ഭ​ര​ണം വ​ഴി ത​ടാ​ക​ത്തി​ന്റ നി​ല​നി​ല്‍​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ന​ദീ​തീ​ര സം​ര​ക്ഷ​ണ​വും മ​ണ​ല്‍​വാ​ര​ല്‍ ച​ട്ട​വും പ്ര​കാ​ര​മു​ള്ള ന​ട​പ​ടി എ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts