സൂററ്റ്: സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടർ മാനഭംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ സൂററ്റിലാണു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി വകുപ്പ് 376 പ്രകാരമാണു പോലീസ് കേസെടുത്തിരിക്കുന്നത്.
ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടർ തന്റെ കാബിനുള്ളിലേക്കു വിളിച്ചു വരുത്തിയശേഷം പീഡിപ്പിച്ചതായാണു എഫ്ഐആറിൽ പറയുന്നത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന ഭർത്താവിനെ പുറത്തിറക്കിയായിരുന്നു പീഡനമെന്ന് അശ്വാ ലൈൻസ് പോലീസ് ഇൻസ്പെക്ടർ എസ്.ബി. ഭാർവാദ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ആരോപണവിധേയനായ ഡോക്ടറെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.