കേരളത്തില്‍ കനത്ത മഴയും പ്രളയവും വരുത്തി വച്ച ഭീകരത കണ്ട് ഭയന്നിരിക്കുകയാണ് മലയാളികള്‍. കേരളത്തിലുണ്ടായ പ്രകൃതി ദുരന്തം ആഗോളതലത്തില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. കേരളത്തിലുണ്ടായതിനേക്കാളൊക്കെ ഭീകരമായ അവസ്ഥയാണിപ്പോള്‍ ജപ്പാനില്‍.
A fuel tanker has collided into a bridge linking Kansai International airport to city. The airport has flooded and flights have been suspended. pic.twitter.com/UzrYX2NgTm
— NHK WORLD News (@NHKWORLD_News) September 4, 2018
ജപ്പാനില്‍ ആഞ്ഞുവീശിയ ജെബി കൊടുങ്കാറ്റിലാണ് വന്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. പതിനൊന്ന് പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 600 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
25 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ജെബി. മണിക്കൂറില്‍ 208 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റുവീശിയത്.
ഷിക്കോക്കു ദ്വീപിലാണ് കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. രാജ്യത്തെ വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി.
Japan tells more than a million to evacuate as the strongest typhoon in 25 years makes landfall https://t.co/XgKahG77Ob pic.twitter.com/CrPPlaaME7
— TIME (@TIME) September 5, 2018
കാറുകള്‍ തകരുകയും വീടുകളുടെ മേല്‍ക്കൂരകള്‍ പറക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ഭീകരദൃശ്യങ്ങളാണ് ഇത്. കൂറ്റന്‍ വാഹനങ്ങള്‍ വരെയാണ് കാറ്റിന്റെ ശക്തിയില്‍ പറക്കുന്നത്. നിരവധി കാറുകള്‍ കത്തി നശിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. കൊടുങ്കാറ്റിന് പിന്നാലെ ഭൂകമ്പവും രാജ്യത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.