തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ വ്യാജരേഖകൾ നിർമിച്ച് അനുകൂല ഉത്തരവ് നേടിയവർക്കെതിരെ ക്രിമിനൽ കേസ്. വ്യാജരേഖകൾ ചമച്ചവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ ഉപലോകായുക്തയാണ് ഉത്തരവിട്ടത്. 2017ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് സംഭവം.
മലപ്പുറം ചങ്ങരംകുളം സ്വദേശി ബൈജു, മൂകാഭിനയ അധ്യാപകരായ ശ്രീജിത്ത്, ആദം ഷാ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് ഉപലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.