കെ​വി​ൻ വ​ധ​ക്കേ​സ്; മുഖ്യപ്രതി നീനുവിന്‍റെ പിതാവ് ചാക്കോ ജോൺ അടക്കം പ​ത്തു പേ​രു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി; നാല് പേ​ർ​ക്കു ജാ​മ്യം

കൊ​ച്ചി: കെ​വി​ൻ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യും നീ​നു​വി​ന്‍റെ പി​താ​വു​മാ​യ ചാ​ക്കോ ജോ​ണ്‍, സ​ഹോ​ദ​ര​ൻ ഷാ​നു ചാ​ക്കോ എ​ന്നി​വ​രു​ൾ​പ്പെ​ടെ കേ​സി​ലെ പ്ര​തി​ക​ളാ​യ 10 പേ​രു​ടെ ജാ​മ്യ​ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ലെ മൂ​ന്നാം പ്ര​തി ഇ​ഷാ​ൻ ഇ​സ്മാ​യി​ൽ, ആ​റാം പ്ര​തി മ​നു മു​ര​ളീ​ധ​ര​ൻ, 11-ാം പ്ര​തി ശ​രീ​ഫ്, 13-ാം പ്ര​തി ഷി​നു എ​ന്നി​വ​ർ​ക്കു ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​മ​നു​വ​ദി​ച്ചു.

ദു​ര​ഭി​മാ​ന കൊ​ല​ക്കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ ടി​റ്റു ജെ​റോം, റി​യാ​സ്, ഷി​ഫി​ൻ സ​ജാ​ദ്, നി​ഷാ​ദ് അ​ട​ക്ക​മു​ള്ള​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി​യാ​ണു ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. കെ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ധാ​ന​പ​ങ്ക് വ​ഹി​ച്ചി​ട്ടു​ള്ള പ്ര​തി​യാ​ണ് ചാ​ക്കോ​യെ​ന്നു സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കെ​വി​ന്‍റെ മ​ര​ണ​വു​മാ​യി ത​നി​ക്കു ബ​ന്ധ​മി​ല്ലെ​ന്നും മേ​യ് 29ന് ​അ​റ​സ്റ്റി​ലാ​യ ത​ന്നെ ഇ​നി​യും ത​ട​വി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചാ​ക്കോ ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.

Related posts