വേമ്പനാട്ടു കാ​യ​ലി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ആ​ശ്വാ​സം;  ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള  ജ​ല​ആം​ബു​ല​ൻ​സ്  വൈക്കത്തെത്തി

വൈ​ക്കം: വേ​ന്പ​നാ​ട്ട് കാ​യ​ലി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ആ​ശ്വാ​സം. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ജ​ല ആം​ബു​ല​ൻ​സ് റെ​ഡി. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള റെ​സ്ക്യു ആ​ൻ​ഡ് ഡൈ​വ് എ​ന്ന് പേ​രു​ള്ള ജ​ല ആം​ബു​ല​ൻ​സാ​ണ് വൈ​ക്ക​ത്ത് പ്ര​വ​ർത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും വൈ​ക്ക​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് ഇ​നി ആം​ബു​ല​ൻസി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​കും. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ജ​ല ആം​ബു​ല​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് അ​ഞ്ച് ജ​ല ആം​ബു​ല​ൻ​സാ​ണ് ഉ​ള്ള​ത്.

മൂ​ന്ന് ജോ​ലി​ക്കാ​ർ ഈ ആം​ബു​ല​ൻസി​ലു​ണ്ട്. ജോ​ലി​ക്കാ​ർക്ക് ഫ​സ്റ്റ്എ​യ്ഡ് ട്രെ​യി​നിം​ഗ് ന​ല്കി​യി​ട്ടു​ണ്ട്. പ​തി​നാ​റ് യാ​ത്ര​ക്കാ​രെ​യും ഈ ​ബോ​ട്ടി​ൽ ക​യ​റ്റാം. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, സ്ട്ര​ച്ച​ർ, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് എ​ന്നി​വ ജ​ല ആം​ബു​ല​ൻസി​ലു​ണ്ട്.ഫോൺ 9400050357

Related posts