മട്ടാഞ്ചേരി: മതിയായ ജീവനക്കാരില്ലാത്തതിനാല്‍ ഫോര്‍ട്ടുകൊച്ചി വില്ലേജ് ഓഫീസില്‍ ഭൂമി സംബന്ധമായ ഫയലുകള്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി.
കൊച്ചി താലൂക്ക് ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. താലൂക്ക് ഓഫീസിനകത്തേക്ക് തള്ളിക്കയറാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നത്. തുടര്‍ന്ന് നടന്ന ധര്‍ണ കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ഷമീര്‍ വളവത്ത് ഉദ്ഘാടനം ചെയ്തു. ആന്റണി ആൻസല്‍ അധ്യക്ഷത വഹിച്ചു.
ആര്. ബഷീര്‍,സനല്‍ ഈസ, ഷഫീക്ക് കത്തപ്പുര, ബെയ്സില്‍ ഡിക്കോത്ത, റിയാസ് ഷരീഫ്, ബ്രയാന്‍ ആന്‍ഡ്രൂസ്, ആല്‍ബി ആന്‍ഡ്രൂസ്, ഇ.എ. ഹാരിസ്, മുനീര്‍ കൊച്ചങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ചക്കകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും പുതിയ ജീവനക്കാരനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കൊച്ചി തഹസില്‍ദാര്‍ കെ.വി. ആംബ്രോസ് സമരക്കാര്‍ക്ക് ഉറപ്പ് നല്കി.