വടക്കാഞ്ചേരി: മാനസികശാരീരിക വൈകല്യമുള്ള വിദ്യാർഥിക്ക് പഞ്ചായത്ത് സ്കോളർഷിപ്പ് നിഷേധിച്ചെങ്കിലും സഹായ ഹസ്തവുമായി കോൺഗ്രസ് പ്രവർത്തകർ. തെക്കുംകര പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കുണ്ടുകാട് വട്ടപ്പാറ മൂലേടത്ത് ബെന്നിയുടെ മകൻ പോൾസനാണ് പഞ്ചായത്ത് അധികൃതർ വിദ്യാഭ്യാസ സ്കോളർഷിപ്പ് നിഷേധിച്ചത്.
സ്കോളർഷിപ്പ് നിഷേധിച്ച വാർത്ത രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സഹായവുമായി കുണ്ടുകാട് കോണ്ഗ്രസ് (ഐ) മേഖല കമ്മറ്റി പ്രവർത്തകർ പോൾസന്റെ ഈ വർഷത്തെ മുഴുവൻ പഠനചെലവും ഏറ്റെടുക്കുകയായിരുന്നു.
യോഗത്തിൽ ബൂത്ത് പ്രസിഡന്റ് സി.വി.വിജയൻ അധ്യക്ഷത വഹിച്ചു.കോണ്ഗ്രസ് നേതാക്കളായ വി.എം.കുരിയാക്കോസ്, എൽദോ തോമസ്, ജെയ്സൻ മാത്യു, വർഗ്ഗീസ് തണ്ടാശ്ശേരി, അനൂപ് തോമസ്, സനീഷ് വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.