സിപിഎം നേതാക്കളുടെ ലൈംഗീക ആരോപണം; ആദ്യം നടപടി വേണ്ടത് കെ. രാധാകൃഷ്ണനെതിരേ അനിൽ അക്കര എംഎൽഎ

വടക്കാഞ്ചേരി: സി​പി​എ​മ്മി ലെ ​വ​നി​താ നേ​താ​ക്ക​ൾ​ക്കെ​തി​രെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ മു​ത​ൽ എം​എ​ൽ​എ​വ​രെ ന​ട​ത്തു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ തു​ട​രാ​നു​ള്ള സാ​ധ്യ​ത ഒ​രു​ക്കി​യ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് പാ​ർ​ട്ടി ആ​ദ്യം ന​ട​പ​ടി എ​ടു​ക്കേ​ണ്ട​തെ​ന്ന് അ​നി​ൽ അ​ക്ക​ര എംഎ​ൽ​എ. പാ​ർ​ട്ടി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ച്യൂ​രി​ക്ക് അ​യ​ച്ച ക​ത്തി​ലാണ് എംഎൽഎയുടെ ഈ ആരോപണം.

പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം വ​ട​ക്കാ​ഞ്ചേ​രി​യി​ലെ സി​പി​എം അ​നു​ഭാ​വി​ക​ളാ​യ കു​ടും​ബ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വും അ​തി​ൽ യു​വ​തി​ക്കു നേ​രെ​യു​ണ്ടാ​യ പീ​ഡ​ന​വും ആ​ദ്യ ഘ​ട്ട​ത്തി​ൽ ശ​രി​യാ​യ രീ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​ര​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി കേ​സ്സ് അ​ട്ടി​മ​റി​ച്ച മു​ൻ സ്പീ​ക്ക​ർ​കൂ​ടി​യാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി ന​ട​ത്തി​യ ന​ട​പ​ടി​ക​ളാ​ണ് സ്വീകരിച്ചത്.

മ​ണ്ണാ​ർ​ക്കാ​ട്ടെ പീ​ഡ​ന കേ​സി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലും കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​നു​ശേ​ഷം പ​ത്ര​ക്കാ​രെ ക​ണ്ട​പ്പോ​ഴും പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ൾ വ​ട​ക്കാ​ഞ്ചേ​രി കേസി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​യി​രു​ന്നു.

ഇ​രി​ങ്ങാല​ക്കു​ട​യി​ലെ ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ കേ​സി​ലും തോ​ളൂ​ർ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ നേ​താ​വ് പെ​ൻ​ഷ​ൻ കൊ​ടു​ക്കാ​ൻ വേ​ണ്ടി വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലും ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​തും തൃ​ശൂ​ർ ജി​ല്ലാ സി​പി​എം ക​മ്മി​റ്റി തു​ട​രു​ന്ന​തു കൊ​ണ്ടാ​ണെന്ന് എംഎൽഎ ആരോപിച്ചു.

Related posts