കൊല്ലം :ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ തനത് ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയു ടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി എട്ടു ലക്ഷം രൂപ നല്കി. കുലശേഖരപുരം പഞ്ചായത്താണ് ഏറ്റവുമധികം തുക നല്‍കിയത് – 50 ലക്ഷം രൂപ. കൊറ്റങ്കര, തൃക്കോവില്‍വട്ടം, പിറവന്തൂര്പഞ്ചായത്തുകൾ 25 ലക്ഷംവീതവും കല്ലുവാതുക്കല്‍15 ലക്ഷവും നൽകി.
കുളക്കട, പന്മന, ശൂരനാട്, മയ്യനാട്പഞ്ചായത്തുകൾ 10 ലക്ഷം വീതവും ചാത്തന്നൂര്‍, വെളിനല്ലൂര്‍, കടയ്ക്കല്‍, ഉമ്മന്നൂര്‍, പത്തനാപുരം പഞ്ചായത്തുകൾ അഞ്ചു ലക്ഷം വീതവും നൽകി. പനയം, വിളക്കുടി, തെക്കുംഭാഗം-ഒരു ലക്ഷം എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകള്‍ നല്കിയ തുക.
ചാത്തന്നൂര്‍. ചിറക്കര, മയ്യനാട്, പത്തനാപുരം, വെളിനല്ലൂര്‍, കൊറ്റങ്കര, പൂതക്കുളം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും ഒരു മാസത്തെ ഓണറേറിയം/ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മറ്റു പഞ്ചായത്തുകളില്‍ നിന്ന് ഇതേ മാതൃകയില്‍ തുക സമാഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും യോഗം ചേരും.
കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് ഓഫീസുകളിലെ എല്ലാ ജീവനക്കാരുടേയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. മനുഭായി അറിയിച്ചു.