ആലുവ: കേരളത്തിന് വേണ്ടി ഇർനെറ്റിലൂടെ സമാഹരിച്ച 34 ലക്ഷം രൂപയുമായി ബോളിവുഡ് താരമായ കുനാല്‍ കപൂര്‍ ആലുവയിലെത്തി. ഐഎംഎ ഹാളിൽ ജില്ലയിലെ പ്രളയബാധിതർ ഒത്തുചേർന്ന ചടങ്ങിൽ വച്ചാണ് സംഘാടകരായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയ്ക്ക് ഫണ്ട് കൈമാറിയത്.
കേരളം നേരിട്ട പ്രളയദുരന്തത്തെക്കുറിച്ച് ലോകത്തെ അറിയിക്കുകയും നവകേരള സൃഷ്ടിക്കായി കൈകോര്‍ക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് നടന് കുനാല്‍ കപൂര്‍ പറഞ്ഞു. ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ ബ്രാന്‍ഡ് അംബാസഡറായ നടി ജാക്വിലിന് ഫെര്‍ണാണ്ടസും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കേരളത്തിനായി ക്രൗഡ് ഫണ്ടിംഗ് നടത്തുന്നുണ്ട്.
ഈ തുകയും കെറ്റോ മുഖേന ദുരിതബാധിതര്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ പതിനായിരം കുടുംബങ്ങള്‍ക്ക് നൽകുന്ന ദുരിതാശ്വാസ കിറ്റുകളുടെ വിതരണോദ്ഘാടനവും കുനാല്‍ കപൂര്‍ നിർവ്വഹിച്ചു. തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, എറണാകുളം ജില്ലകളിലാണ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം നടത്തുക.