ചാലക്കുടി: വെള്ളപ്പൊക്കത്തിനുശേഷം വെട്ടുകടവ് പാലത്തിനു ബലക്ഷയമെന്ന് സൂചന. പാലത്തിന്റെ അടിയിലെ മണ്ണ് ഒലിച്ചുപോയി സ്പാനുകളുടെ ബെയ്സ്മെന്റ് പുറത്തായ നിലയിലാണ്. പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്പോൾ പാലത്തിനു കുലുക്കം അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. പാലത്തിന്റെ സ്പാനുകളിൽ വൻമരങ്ങൾ ഒഴുകിവന്ന് ഇടിച്ചിരുന്നു.
പാലത്തിന്റെ അടിയിലുണ്ടായിരുന്ന മണ്ണ് ഒലിച്ചുപോയാലും സ്പാനുകൾക്ക് തകരാറുകൾ സംഭവിച്ചാൽ മാത്രമെ പ്രശ്നമുണ്ടാകുകയുള്ളൂവെന്ന് അധികൃതർ പറയുന്നു. എന്തായാലും പാലം സാങ്കേതിക വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 37 മീറ്റർ നീളമുള്ള അഞ്ച് സ്പാനുകളാണ് പാലത്തിനുള്ളത്. 185 മീറ്ററാണ് പാലത്തിന്റെ നീളം. 2013ലാണ് പാലം നിർമിച്ചത്.