അതിമനോഹരം, മധുരതരം ഈ ആലാപനം! സോഷ്യല്‍മീഡിയ തിരയുന്നു ഈ പെണ്‍കുട്ടിയെ

അടുത്ത കാലം വരെയും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദി ലഭിക്കാതിരുന്നവര്‍ അത് തങ്ങളില്‍ത്തന്നെ മൂടി വയ്ക്കുകയേ നിവര്‍ത്തി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കാലം മാറി. ഇന്നങ്ങനെയല്ല കാര്യങ്ങള്‍. വേദി ലഭിച്ചില്ലെങ്കില്‍, ലോകം മുഴുവന്‍ തന്റെ കഴിവ് പ്രകടിപ്പിക്കാനുതകുന്ന തരത്തിലുള്ള സോഷ്യല്‍മീഡിയകളുണ്ടല്ലോ.

മലയാളികള്‍ തന്നെ ധാരാളം ആളുകള്‍ ഇത്തരത്തില്‍ സ്വന്തം കഴിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച്, അത് പിന്നീട് വൈറലായി കയ്യടി നേടിയിട്ടുണ്ട്. നടന്‍ ടൊവിനോ തോമസ് നായകനായെത്തുന്ന തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി താനേ…എന്ന ഗാനം പാടി ശ്രദ്ധേയയാരിക്കുകയാണ് ഇപ്പോള്‍ ഒരു പെണ്‍കുട്ടി.

ആരാണിവള്‍ എന്ന അന്വേഷണത്തിലാണിപ്പോള്‍ പാട്ടു കേള്‍ക്കുന്നവരെല്ലാവരും. മലയാളമാണ് പാടുന്നതെങ്കിലും ഇതൊരു തമിഴ് പെണ്‍കുട്ടിയാണെന്നാണ് ആളുകള്‍ അവകാശപ്പെടുന്നത്. വളരെ അനായാസമായാണ് പെണ്‍കുട്ടി ഈ ഗാനം ആലപിക്കുന്നത്. വന്‍ അഭിനന്ദനപ്രവാഹമാണ് പെണ്‍കുട്ടിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related posts