നി​ര​ത്തി​ല്‍ പാ​യു​ന്ന  വാഹനങ്ങളുടെ ചെറുമാതൃകകൾ നിർമിച്ച് അഖിൽ ശ്രദ്ധേയനാകുന്നു

പ​ത്ത​നാ​പു​രം : നി​ര​ത്തി​ല്‍ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ചെ​റു മാ​തൃ​ക​ക​ള്‍ നി​ര്‍​മ്മി​ച്ച് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് അ​ഖി​ല്‍ പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ല്‍ അ​ഖി​ല്‍ ഭ​വ​നി​ല്‍ അ​ജി- സോ​ണി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഈ ​ക​ലാ​കാ​ര​ന്‍.ഒ​ര്‍​ജി​ന​ലി​നെ പോ​ലും വെ​ല്ലു​ന്ന ത​ര​ത്തി​ല്‍ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മാ​ണ് അ​ഖി​ലി​ല്‍ നി​ന്ന് പി​റ​വി​യെ​ടു​ക്കു​ന്ന​ത്.

ഇ​തി​നോ​ട​കം ത​ന്നെ വ്യ​ത​സ്ത​ത​യാ​ര്‍​ന്ന നൂ​റ്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍ നി​ര്‍​മ്മി​ച്ചു ക​ഴി​ഞ്ഞു. ചി​ത്ര​ക​ല​യി​ലും ക​ഴി​വ് തെ​ളി​യി​ച്ച യു​വാ​വ് നി​ര​വ​ധി ബ​ഹു​മ​തി​ക​ളും നേ​ടി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ നി​ര്‍​മ്മി​ച്ച പ​ത്തു ച​ക്ര​ങ്ങ​ളോ​ട് കൂ​ടി​യ ലോ​റി​യ്ക്കും ബ​സി​നു​മാ​ണ് ആ​രാ​ധ​ക​രേ​റെ​യും.

ലോ​റി​യു​ടെ മാ​തൃ​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഭാ​ര​ത് ബെ​ന്‍​സ് ക​മ്പ​നി മാ​നേ​ജ്മെ​ന്‍റെ് വാ​ഹ​ന​ത്തി​ന്‍റെ ചി​ത്രം ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. കൂ​ടാ​തെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ബ​സി​ന്‍റെ മാ​തൃ​ക കൊ​ല്ല​ത്തു​ള​ള ബ​സ് ഉ​ട​മ​യ്ക്ക് ന​ല്‍​കാ​നാ​ണ് അ​ഖി​ലി​ന്‍റെ തീ​രു​മാ​നം.

വാ​ഹ​ന​ങ്ങ​ളു​ടെ പ​ടം വ​ര​ച്ച ശേ​ഷം ഫോം ​ഷീ​റ്റി​ല്‍ ഒ​ട്ടി​ച്ചാ​ണ് ഇ​വ​യു​ടെ നി​ര്‍​മ്മാ​ണം.​ഒ​രു വാ​ഹ​ന​ത്തി​ന് ഏ​ക​ദേ​ശം ര​ണ്ടാ​യി​രം മു​ത​ല്‍ മൂ​വാ​യി​രം രൂ​പ വ​രെ ചി​ല​വ് വ​രു​മെ​ന്ന് അ​ഖി​ല്‍ പ​റ​യു​ന്നു. ക​ല​ഞ്ഞൂ​ര്‍ ഐ ​എ​ച്ച് ആ​ര്‍ ടി​യി​ല്‍ നി​ന്ന് ആ​ട് എ​ന്ന സി​നി​മ​യി​ലെ ‘ മെ​റ്റ ഡോ​ര്‍ ‘ എ​ന്ന വാ​ഹ​നം നി​ര്‍​മ്മി​ച്ച് ച​ല​ച്ചി​ത്ര​താ​രം ജ​യ​സൂ​ര്യ​യ്ക്ക് ന​ല്‍​കാ​നു​ള​ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഈ ​യു​വാ​വ് .

Related posts