കൊല്ലം: പി.കെ.ശശി വിഷയത്തില്‍ ഡിവൈഎഫ്ഐ യുടെ മൗനം രാഷ്ടീയ അധഃപതനത്തിന് തെളിവാണെന്ന് യൂത്ത് കോണ്‍ഗ്രസ്. പീഢിപ്പിക്കപ്പെട്ടത് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമായ വനിതയാണ്. അവര്‍ പരാതി നല്കി ആഴ്ചകള്‍ പിന്നിട്ടു. ഒരു പ്രസ്താവന കൊണ്ടുപോലും പ്രതികരിക്കാനാവാത്ത രീതിയില്‍ ഡിവൈഎഫ്ഐ അധഃപതിച്ചു.
സഹപ്രവര്‍ത്തകയായ സ്വന്തം നേതാവിനെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഡിവൈഎഫ്ഐക്ക് എങ്ങിനെയാണ് മറ്റ് യുവജന വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുക എന്നും യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് ഭാരവാഹികളായ ആര്.എസ്.അബിന്‍ ,വിഷ്ണു സുനില്‍ പന്തളം എന്നിവര്‍ ചോദിച്ചു.