മ​ട്ട​ന്നൂ​രി​നെ കു​രു​ക്കി​ലാ​ക്കാ​ൻ പ​ര​സ്യ​ബോ​ർ​ഡു​ക​ളും;  വീതികുറഞ്ഞ റോഡിൽ 20 മീറ്റർ ഇടവിട്ട് ഇരുമ്പുതൂണുകൾ നാട്ടിയതുമൂലം കാൽ നടയാത്രയും വാഹന ഗതാഗതവും താറുമാറായി

മ​ട്ട​ന്നൂ​ർ: വീ​ർ​പ്പു​മു​ട്ടു​ന്ന മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ പ​ര​സ്യ ബോ​ർ​ഡു​ക​ളും വ​യ്ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കും. മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മ​ട്ട​ന്നൂ​ർ ന​ഗ​രം സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു.

കൂ​ത്തു​പ​റ​മ്പി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ൽ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത്. കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നെ​ന്നു പ​റ​ഞ്ഞ് റോ​ഡി​ന്റെ ഒ​രു ഭാ​ഗ​ത്തു 20 മീ​റ്റ​ർ ഇ​ട​വി​ട്ട് ഇ​രു​മ്പ് തു​ണു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പ​ര​സ്യ​ബോ​ർ​ഡു​ക​ളും വ​യ്ക്കു​ന്ന​ത്.

വാ​യാ​ന്തോ​ട് മു​ത​ൽ മ​ട്ട​ന്നൂ​ർ ടൗ​ൺ വ​ഴി ത​ല​ശേ​രി റോ​ഡ് വ​രെ​യാ​ണ് തൂ​ണു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് റോ​ഡി​നോ​ടു ചേ​ർ​ന്നു തൂ​ണു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ റോ​ഡി​ൽ മ​രു​താ​യി ജം​ഗ്ഷ​നി​ൽ വീ​തി കു​റ​ഞ്ഞ സ്ഥ​ല​മാ​യ​തി​നാ​ൽ ഏ​തു സ​മ​യ​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്.

ഇ​വി​ടെ റോ​ഡി​ൽ തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​പ്പെ​രു​പ്പ​മു​ണ്ടാ​കു​മെ​ന്നി​രി​ക്കെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​നോ​ട് ചേ​ർ​ന്നു അ​ടു​ത്ത അ​ടു​ത്താ​യി തൂ​ണു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​നു​പു​റ​മെ റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ൾ ന​ട​ക്കു​മ്പോ​ഴാ​ണ് റോ​ഡ​രി​കി​ൽ തൂ​ണു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

Related posts