തിരുവനന്തപുരം: ഡാം മാനേജ്മെന്റിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി മാത്യു ടി. തോമസ്. മനുഷ്യനിർമിത ദുരന്തമെന്നത് ദുരാരോപണമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുന്നറിയിപ്പുകൾ നൽകിയാണ് ഡാം തുറന്നത്. ബാണാസുര സാഗർ ഡാം തുറക്കുന്നതിനും മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തിൽ അതിതീവ്ര മഴ പ്രവചിച്ചിരുന്നില്ല. 9.85 സെന്റീമീറ്റർ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. എന്നാൽ സംസ്ഥാനത്ത് 35.22 സെന്റീമീറ്റർ മഴ പെയ്തതായും മന്ത്രി ചൂണ്ടിക്കാട്ടി.
മനുഷ്യനിർമിത ദുരന്തമെന്നത് ദുരാരോപണം മാത്രമാണ്. കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് സർക്കാർ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.