കൊച്ചി: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് സ്റ്റേ. ഹൈക്കോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കമ്മീഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി.
എന്ത് അധികാരത്തിലാണ് ബോർഡ് ഇങ്ങനെ ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി ചോദിച്ചു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പിടിച്ചുപറിച്ചല്ല വാങ്ങേണ്ടതെന്നും കോടതി നിരീക്ഷിച്ചു.