എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാല് വയസ്! നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മകളുടെ ചിത്രം ആരാധകരുമായി പങ്കുവച്ച് പൃഥിരാജ്

കുടുംബത്തിന് ഏറെ പ്രാധാന്യവും സ്വകാര്യതയും കൊടുക്കുന്ന താരമാണ് പൃഥിരാജ്. കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ആവശ്യമില്ലാതെ പ്രദര്‍ശിപ്പിക്കുന്നതില്‍ പൃഥിരാജിന് താത്പര്യമില്ലെന്നത് പരസ്യമാണ്. മകളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ പൃഥിരാജ് കാണിക്കുന്ന പിശുക്ക് ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ ഇക്കാര്യം സ്ഥാപിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മകളുടെ ചിത്രം പൃഥ്വി ആരാധകരുമായി പങ്കുവച്ചിരിക്കുന്നു. അല്ലി എന്നുവിളിക്കുന്ന അലംകൃതയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പൃഥ്വി മകളുടെ ചിത്രം പങ്കുവച്ചത്.

എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. പൃഥ്വിരാജ് കുറിച്ചു. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയ്ക്ക് ഇന്ന് നാലാമത്തെ പിറന്നാളാണ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

മകളുടെ മുഖം കാണിക്കുന്ന ചിത്രം ഒരു വര്‍ഷത്തിന് ശേഷമാണ് താരം പുറത്തുവിട്ടത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ദമ്പതികള്‍ അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരെ കാണിക്കാറുള്ളു. അതുകൊണ്ടു തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അല്ലിയുടെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. മകള്‍ സ്‌കൂളില്‍ ചേരുന്ന വാര്‍ത്തയും പൃഥിരാജ് പങ്കുവച്ചിരുന്നെങ്കിലും കുട്ടിയുടെ മുഖം വ്യക്തമാക്കാതെയായിരുന്നു അത്.

Related posts