മാള: പ്രളയകാലത്ത് ചാടിപ്പോയ ഭീമന് അരാപൈമ മത്സ്യം കൃഷ്ണന്‍കോട്ട കായലില്‍ തെക്കേ കടവില്‍ വലയിലായി. 40 കിലോ തൂക്കവും അഞ്ചര അടി നീളവുമുള്ള അരാപൈമ മത്സ്യമാണ് കല്ലിങ്കല്‍ ജെയ്സന്റെ ചീനവലയില്‍ കുടുങ്ങിയത്. പ്രളയകാലത്ത് ചാലക്കുടിയിലെ ഒരു ഫാമില്‍നിന്ന് രണ്ട് അരാപൈമ മല്‍സ്യങ്ങള്‍ ചാടിപ്പോയിരുന്നു. അതിലെ ഒരെണ്ണമെന്നു കരുതുന്നതിനെ നേരത്തേ പിടികൂടിയിരുന്നു.
ഈ മത്സ്യം ശുദ്ധജലത്തില്‍ മാത്രമാണ് ജീവിക്കുകയെന്ന് പറയപ്പെടുന്നു. പത്തടി വരെ നീളത്തില്‍ നീണ്ടുനിവര്‍ന്നു വിലസുന്ന ഇവ ചെളിവെള്ളത്തില്‍ ദീര്‍ഘനാളത്തേക്ക് ജീവിക്കാന്‍ സാധ്യത കുറവാണ്. ആറ് മാസം ശുദ്ധജലവും ആറ് മാസം ഉപ്പുവെള്ളവും നില്‍ക്കുന്നതാണ് കൃഷ്ണന്‍കോട്ട കായല്‍ പ്രദേശം. ആമസോണ്‍ നദിയില്‍ ധാരാളം കാണപ്പെടുന്ന അരാപൈമ ജിജാസ് പിരാരുക്കു എന്ന പേരിലും അറിയപ്പെടുന്നു.