ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പീഡനപരാതിയില്‍ കുരുക്ക് ഓരോദിവസവും മുറുകുകയാണ്. ശശിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ യുവതിയെ നിശബ്ദയാക്കാന്‍ കോടികള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ താന്‍ അതിലൊന്നും വീഴില്ലെന്ന് യുവതി പറയുന്നു. യുവതിയുടെ മൊഴിയിങ്ങനെ-
സിപിഐമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് എന്നെ ശശി മണ്ണാര്‍കാട് പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്നുപറഞ്ഞാണ് വിളിപ്പിച്ചത്. രണ്ടുമൂന്നുതവണ ഇക്കാര്യം സംസാരിക്കാന്‍ പാര്‍ട്ടി ഓഫീസിലേക്ക് പോയി. എന്നെ ഏല്‍പ്പിച്ച ചുമതലകള്‍ ഞാന്‍ ഭംഗിയായി നിര്‍വഹിച്ചു. ഒരുദിവസം ഞാന്‍ ചെന്നപ്പോള്‍ വനിതാ വോളന്റിയര്‍മാര്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം എന്നെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു.
പണം വാങ്ങാന്‍ ഞാന്‍ വിസമ്മതിച്ചു. എന്നാല്‍ നിര്‍ബന്ധിച്ച് പണം നല്കാന് ശശി ശ്രമിച്ചു. തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ എന്നെ കടന്നുപിടിച്ചു. ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി. എനിക്ക് കടുത്ത മാനസിക വിഷമവും സമ്മര്‍ദ്ദവുമുണ്ടായി. അതിനടുത്ത ദിവസം വനിതാ നേതാക്കള്‍ക്കൊപ്പം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളില്‍ നില്ക്കുമ്പോള് ശശി അടുത്തെത്തി. എനിക്ക് മുഖലക്ഷണം അറിയാം, സഖാവിന്റെ മുഖം കണ്ടിട്ട് നല്ല ടെന്‍ഷന്‍ ആണെന്ന് തോന്നുന്നു. അത് ഉടന്‍ മാറുമെന്നും ശശി പറഞ്ഞു.
അതേസമയം, ശശിക്കെതിരായ ലൈംഗികാരോപണം സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്ന് മന്ത്രി എ.കെ. ബാലന്. പരാതിക്കാരിയുടെ പാര്‍ട്ടിയിലുള്ള വിശ്വാസം കാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനതല അന്വേഷണത്തില്‍ പരാതിക്കാരിക്ക് അസംതൃപ്തിയുണ്ടെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടാമെന്നും അതിന് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമമന്ത്രി അന്വേഷണ കമ്മീഷന്റെ ഭാഗമാകുന്നതില്‍ തെറ്റില്ല. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമലകള്‍ കൂടി നിര്‍വഹിക്കുന്നതില്‍ തെറ്റില്ലെന്നും ബാലന് കൂട്ടിച്ചേര്‍ത്തു. ബാലന് ഉള്‍പ്പെട്ട അന്വേഷണ കമ്മീഷനെയാണ് ശശിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ചത്.