കൊട്ടിയം :കേരളത്തിന്റെ പുനര്സൃഷ്ടിക്കായുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഓട്ടോറിക്ഷാ തൊഴിലാളികളും. കൊട്ടിയം ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികളാണ് ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മുപ്പതോളം പേരുടെ വരുമാനമായ 30,000 രൂപയാണ് ഇവര്‍ ഇതിനായി നീക്കിവച്ചത്.
ഈ തുക ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീന്‍ ടി.എം. വര്‍ഗീസ് ഹാളില്‍ നടന്ന കനിവോടെ കൊല്ലം പരിപാടിയുടെ ആലോചനാ യോഗത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് കൈമാറി. ഓട്ടോ തൊഴിലാളി സംഘടനകള്‍ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണം സ്വരൂപിച്ചതെന്നും ഇത് എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും മാതൃകയാക്കാമെന്നും മന്ത്രി പറഞ്ഞു.