കാൻസർ രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന സൊനാലി ബെദ്രെയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപി എംഎൽഎ റാം കദം. വിവാഹം ചെയ്യാൻ വിസമ്മതിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാൻ ഞാൻ സഹായിക്കാം എന്ന് പ്രസംഗിച്ച് വിവാദത്തിലായ റാം കദം തന്നെയാണ് വീണ്ടും പുലിവാല് പിടിച്ചത്.
ചികിത്സയുടെ ഭാഗമായി അമേരിക്കയിലുള്ള സൊനാലി മരിച്ചെന്ന് ട്വിറ്ററിലാണ് റാം കദം കുറിച്ചത്. കൂടാതെ അവർക്കു വേണ്ടി ഞാൻ പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അരമണിക്കൂറിനു ശേഷം ട്വീറ്റ് നീക്കം ചെയ്ത അദ്ദേഹം, പ്രചരിച്ച വാർത്തകൾ റൂമറായിരുന്നുവെന്നും സൊനാലിയുടെ രോഗം എത്രയും വേഗം ഭേദപ്പെടുവാൻ പ്രാർഥിക്കുന്നുവെന്നും കുറിച്ചു.