ചാരുവിന്റെ സ്വന്തം സഞ്ജു ! അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം പരസ്യമാക്കി സഞ്ജു സാംസണ്‍; തങ്ങളുടെ പ്രണയത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…

രഹസ്യമാക്കി വച്ച തന്റെ പ്രണയം ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫേസ്ബുക്കില്‍ കൂടി തന്റെ ജീവിതസഖിയാകാനൊരുങ്ങുന്ന ചാരുവിനെ സഞ്ജു ഏവര്‍ക്കും പരിചയപ്പെടുത്തിയത്. ചാരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ചു. ‘2013 ഓഗസ്റ്റ് ഇരുപത്തിരണ്ടിന് രാത്രി 11:11ന് ഞാന്‍ ‘ഹായ്’ എന്ന് ചാരുവിനു മെസേജ് അയച്ചു.

ആ ദിവസം മുതല്‍ ഇന്നു വരെ ഏകദേശം അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി ഇതാണെന്ന് ലോകത്തോട് വിളിച്ചു പറയാനും ഇവള്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുവാനും എനിക്കു കഴിഞ്ഞത്. ഞങ്ങള്‍ ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുണ്ടെങ്കിലും പരസ്യമായി ഒരുമിച്ചു നടക്കുവാന്‍ ഞങ്ങള്‍ക്ക് ഇന്നുവരെ സാധിച്ചിരുന്നില്ല. പക്ഷെ ഇന്നുമുതല്‍ ഞങ്ങള്‍ക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് സന്തോഷത്തോടെ സമ്മതം മൂളിയ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ചാരുവിനെ പോലെ ഒരാളെ ജീവിതസഖിയായി ലഭിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമാണ്. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം’. സഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

Related posts