ചലച്ചിത്ര നടിമാരേക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത സമൂഹമാണ് നമ്മുടേത്. അവര്‍ പ്രശസ്തരും തിരക്കുള്ളവരും ആണെങ്കില്‍ കഥകളുടെ ആഴവും കൂടും. അത്തരത്തിലുള്ള വേട്ടയാടലിന് ഇരയാക്കപ്പെട്ട വ്യക്തിയാണ് നടി നിത്യ മേനോനും. വിവാഹനായ കന്നഡ സൂപ്പര്‍താരവുമായി നിത്യാ മേനോന്‍ പ്രണയത്തിലാണെന്ന രീതിയില്‍ അടുത്തിടെ ധാരാളം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥയെക്കുറിച്ചും തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും നടി വ്യക്തമാക്കുകയുണ്ടായി.
നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…പ്രണയമുണ്ടായിരുന്നു, പ്രായവും പക്വതയുമാകും മുമ്പ്. 18ാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറയുന്നു.
വിവാഹത്തെ ജീവിതത്തിലെ ഒരു വലിയ കാര്യമായി കാണുന്ന ആളുകളുണ്ട്. എന്നാല്‍ ഞാനങ്ങനെയല്ല. നമ്മളെ പൂര്‍ണമായി മനസ്സിലാക്കുന്ന ഒരാളെ വേണം വിവാഹം ചെയ്യാന്‍ അല്ലാത്ത പക്ഷം വിവാഹം കഴിക്കരുത്. അയാളെ ഞാന്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു. എന്നാല്‍ അയാളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല. ഒട്ടും സഹിക്കാന്‍ പറ്റാതായപ്പോള്‍ അങ്ങനെ ആ ബന്ധം ഉപേക്ഷിച്ചു.’ നടി പറഞ്ഞു. സിനിമയ്ക്കു പുറമേ ജീവിതത്തിലും ശക്തമായ നിലപാടുകള്‍ എടുത്ത് ശ്രദ്ധയയാകുന്ന താരമാണ് നിത്യ.