കോഴിക്കോട്: സിപിഎം എംഎൽഎ പി. ശശിക്കെതിരായ ലൈംഗിക ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാര്‍ട്ടിക്കാണ് പരാതി നല്‍കിയത്.
പോലീസിന് പരാതി നല്കിയാല് അവര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടനാട്ടിലെ പാരമ്പരാഗത കൃഷിരീതികള്‍ മാറ്റണമെന്ന പി.എച്ച്. കുര്യന്റെ അഭിപ്രായം സെമിനാറിന്റെ ഭാഗമായി പറഞ്ഞതാകാം. കര്‍ഷകന്റെ മകനായ കുര്യന് ഒരിക്കലും കൃഷിക്കും കൃഷിക്കാര്ക്കുമെതിരായി സംസാരിക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.