വണ്ടിത്താവളം: മുഖ്യമന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന അഭ്യർഥനയുമായി അത്തിമണി സ്വദേശിയായ അച്ഛനും മകനും ഇരു ചക്രവാഹനത്തിൽ ചുറ്റി കറങ്ങിയത് ശ്രദ്ധേയമായി. അത്തിമണി കാരികുളം ജയപ്രകാ ശും അഞ്ചു വയസ്സുകാരനുമാണ് ഇന്നലെ നാടുചുറ്റിക്കറങ്ങി അഭ്യർത്ഥന നടത്തിയത്.
ജയപ്രകാശ് സംഭാവന നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തക്ക തെളിവും കരുതിയിട്ടുണ്ട്. 5000 രൂപ ജയപ്രകാശ് ദുരിതാശ്വാസ നിധിയിലേക്ക് അയച്ച രശീതും കയ്യിൽ കരുതിയിട്ടുണ്ട്. ചിറ്റൂർ താലൂക്ക് സ്വദേശിയാണെങ്കിലും എറണാകുളത്ത് ഗൃഹോപകരണ വിതരണജോലിക്കാരനാണ് ജയപ്രകാശ്. എറണാകുളത്തുണ്ടായ ജലപ്രളയക്കെടുതി നേരിൽ അനുഭവിച്ച വ്യക്തിയുമാണ്.
ഇന്നലെ പട്ടഞ്ചേരി ,മേട്ടുപ്പാളയം, അന്പാട്ടു പാളയംന്ധ അലാംകടവു് എന്നിവിടങ്ങളിൽ പ്രചരണം നടത്തി. എന്നാൽ ഭുരിതാശ്വാസത്തിനായി ആരുടെ പക്കൽ നിന്നും സഹായം സ്വീകരിച്ചിരു ന്നില്ല. അടുത്ത ഒഴിവുദിവസത്തിൽ കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, നെ·ാറ എന്നിവിടങ്ങളിൽ പ്രചരണം നടത്തുമെന്നും ജയ പ്രകാശ് അറിയിച്ചു.