ന്യൂഡൽഹി: സ്വയംപ്രഖ്യാപിത ആൾദൈവം മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. ഡൽഹിയിലെ അഷു മഹാരാജിനെതിരേയാണു പരാതി. തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും അഷു മഹാരാജ് പീഡിപ്പിച്ചെന്നു യുവതി ആരോപിക്കുന്നു.
2008-2013 കാലത്തായിരുന്നു പീഡനമെന്നും ആൾദൈവത്തിന്റെ സുഹൃത്തുക്കളും തന്നെ പീഡനത്തിനിരയാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹൗസ് ഖാസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പോലീസ് ഞായറാഴ്ച ക്രൈം ബ്രാഞ്ചിനു കൈമാറി.