തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എല്ലാജീവനക്കാരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആരെയും നിർബന്ധിക്കില്ലെന്നും സഹകരിക്കാൻ സാധിക്കാത്തവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.