അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സംഭവബഹുലമായ ജീവിതം സിനിമയാകുന്നു. ഭാരതിരാജ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അമ്മ പുരട്ചി തലൈവി എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ജയലളിത അന്തരിക്കുന്നതിന് മുമ്പും ശേഷവും ഒട്ടേറെ തവണ ജീവിത കഥ സിനിമയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ചിത്രം നിര്‍മ്മിക്കുന്നത് ആദിത്യ ഭരദ്വാജാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കാനായി ഭാരതിരാജയും വിജയ് ഭരദ്വാജും ഇളയരാജയുമായി ചര്‍ച്ച നടത്തിയതായും വാര്‍ത്തയുണ്ട്.
ജയലളിതയുടെ വേഷം അവതരിപ്പിക്കാനായി പരിഗണിക്കുന്നത് അനുഷ്ക ഷെട്ടിയേയും ഐശ്വര്യ റായിയേയുമാണ് പരിഗണിക്കുന്നത് ഉറ്റ തോഴി ശശികലയുടെ വേഷം അവതരിപ്പിക്കാനും ചില താരങ്ങളുമായി ചര്‍ച്ച നടക്കുന്നു. എന്നാല്‍ മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം ചിത്രത്തില്‍ എം.ജി.ആറിന്റെ വേഷം അവതരിപ്പിക്കാനായി പരിഗണിക്കുന്നത് മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാലിനെയാണ് എന്നുള്ളതാണ്. ഇരുവര്‍ സിനിമയില്‍ എംജിആറായി എത്തിയത് മോഹന്‍ലാലായിരുന്നു. ഒപ്പം കമല്‍ഹാസനേയും പരിഗണിക്കുന്നതായി വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. വാര്‍ത്ത പുറത്തു വന്നതുമുതല്‍ മോഹന്‍ലാല്‍ എംജിആര്‍ ആകുമെന്ന പ്രതീക്ഷയിലാണ് മലയാളികളെല്ലാം.