ചേറ്റുവ: ഹാർബർ തുടർച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു.ഹാർബറിൽ തെക്ക് ഭാഗത്തെ വള്ളങ്ങൾ നീക്കാതെ കൊടിക്കന്പുഴ-കടപ്പുറം ദേവസ്വത്തിന്റെ വള്ളമുടമകൾ പ്രതിഷേധ സൂചകമായി കെട്ടിയിട്ടതാണ് ഇന്നത്തെ സമരത്തിന് കാരണം. 16 വള്ളങ്ങളാണ് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്നത്.
അതിനാൽ ഇന്ന് മീനുമായി വരുന്ന വള്ളക്കാർക്കും ഇവരുടെ കാരിയർ വള്ളക്കാർക്കും ഹാർബറിൽ മീനിറക്കി കച്ചവടം നടത്താനാവില്ല. വടക്കൻ മേഖലയായ പൊന്നാനി ഉൾപ്പടെയുള്ള ഭാഗങ്ങളിൽ നിന്ന് വരുന്ന വള്ളങ്ങൾ ആ ഭാഗത്തെ ഹാർബറുകൾ ഒഴിവാക്കി ചേറ്റുവ ഹാർബർ കൈയടക്കുന്നതിൽ പ്രതിഷേധിച്ചാണ് ഹാർബറിന്റെ സമീപ പ്രദേശങ്ങളിലുള്ള തെക്കൻ ഭാഗക്കാരുടെ സമരത്തിന് വഴിവെച്ചത്.
ഹാർബറിലെ സംഘർഷ സാധ്യതയെ തുടർന്ന് ഇന്ന് രാവിലെ വൻ പോലീസ് സംഘവും ഹാർബറിലെത്തിയിട്ടുണ്ട്. ഹാർബറിൽ നിറയെ പ്രതിക്ഷേധ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ ഉപജീവനം തടസപ്പെടുത്തിയ യൂണിയന്റെ നടപടിയിൽ പ്രതിക്ഷേധിച്ചാണ് ഹാർബറിൽ വള്ളങ്ങൾ കെട്ടിയിട്ട് അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുള്ളതെന്ന് കൊടിയന്പുഴ കടപ്പുറം ദേവസ്വം നാട്ടിക വലപ്പാട് മത്സ്യ ബന്ധന തൊഴിലാളികൾ പറഞ്ഞു.
ഹാർബറിൽ മത്സ്യബന്ധനത്തിനെത്തുന്ന മറ്റു വള്ളക്കാർ ഹാർബറിൽ നിലവിലുള്ള വള്ളങ്ങളുടെ നിബന്ധന പാലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.മത്സ്യസന്പത്ത് സംരക്ഷിക്കാൻ ഒരു വള്ളത്തിന് ഒരു കാരിയർ എന്നാക്കി ചുരുക്കണമെന്നും മത്സ്യതൊഴിലാളി മേഖലയിലെ അനുബന്ധ തൊഴിലെടുക്കാൻ തയ്യാറാണെന്നും ഇവർ പറയുന്നു.
ഇതിനിടെ പോലീസ് അധികൃതർ വള്ള ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ജില്ലാ കളക്ടറുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, വള്ളമുടമകൾ, യൂണിയനുകൾ എന്നിവർ ചേർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചർച്ച നടത്തും.
കന്പനിക്കാരും ഹാർബർ തൊഴിലാളികളും തമ്മിലുള്ള തർക്കം കാരണമാണ് ചേറ്റുവ ഹാർബർ ഇന്നലെ സ്തംഭിച്ചത്. വളത്തിന് വേണ്ടികൊണ്ട് വരുന്ന ചൂരക്കണ്ണി കോരിയ തൊഴിലാളിൾക്ക് ചൊറിച്ചലും തടിപ്പും പൊട്ടലു മായതോടെ അഞ്ച് തൊഴിലാളികളെ ആശൂപത്രിയിൽ ചികിത്സ തേടിയിരുന്നു..ഇതിനിടെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി തൊഴിലാളികൾ മീൻ കോരുന്നത് നിറുത്തുകയായിരുന്നു.
മീൻ കോരിക്കിട്ടാതായതോടെ മീൻ ഐസിലേക്ക് കൊണ്ടു പോകുന്നതും ലോഡ് ചെയ്യുന്നതിനുമുള്ള തൊഴിലാളികളും പിൻവാങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ സ്തംഭിച്ച ഹാർബർ ഇന്നുവരെയും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
ഹാർബർ തൊഴിലാളികളുടെ സമരം മൂലം ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായിതിനാൽ കന്പനിക്കാർ തൊഴിലാളികൾക്ക് നോട്ടീസ് നൽകിയതോടെ അനിശ്ചിതകാല സമരമാരംഭിക്കുകയായിരുന്നു. ഞായറാഴ്ച കൊണ്ടുവന്ന ചൂര ക്കണ്ണി ഇന്നലെ രാവിലെയാണ് കോരി ക്കഴിഞ്ഞത്. ചേറ്റുവ ഹാർബറിലെത്താറുള്ള വള്ളങ്ങൾ ഇപ്പോൾ മുനക്കകടവിലെ ഹാർബറിലാണ് സമരത്തെ തുടർന്ന് മിൻ ഇറക്കുന്നത്.