നടുവിൽ: നടുവിലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ അമ്പഴത്തിനാല്‍ പ്രജീഷിനാണ് (21) വെട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ നടുവിൽ ടൗണിലാണ് സംഭവം. നടുവില്‍ ടൗണില്‍ മത്സ്യവില്പന നടത്തുന്ന പ്രജീഷിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ഇതിനിടയിൽ ബൈക്കിൽ രക്ഷപ്പെട്ട പ്രജീഷിനെ പിന്തുടർന്നെത്തിയ സംഘം മണ്ടളം എസ്എന്‍ഡിപി മന്ദിരത്തിന് സമീപത്തു വച്ച് വെട്ടി പരിക്കേല്പിക്കുകയും ചെയ്തു. തലയ്ക്കും പുറത്തും വെട്ടു കൊണ്ട പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടിവാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് അക്രമണം. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.