ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യനെ ഏറ്റവുമധികം സ്വാധീനിച്ച വാക്കുകളിലൊന്നാണ് സെൽഫി. മനോഹരമായ വാക്കാണിതെങ്കിലും അതിലൊളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതാണ്.
സെൽഫി ഭ്രമം മൂത്ത് ലോകത്തിന്റെ വിവധഭാഗങ്ങളിലായി ജീവൻ നഷ്ടപ്പെടുത്തിയവരുടെ കണക്കെടുക്കുവാൻ ആരംഭിച്ചാൽ നൂറിലോ ആയിരത്തിലോ അത് അവസാനിക്കില്ല. എന്നാൽ ഈ അപകടം ആരുമൊരു മുന്നറിയിപ്പായി സ്വീകരിക്കുന്നില്ലെന്നുള്ളതാണ് ഏറെ ഖേദകരം.
കൂടാതെ മരണവീടുകളിലും അപകടത്തിൽ പരിക്കേറ്റു കിടക്കുന്നയാളുകൾക്കൊപ്പവും നിന്നും സെൽഫി പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതും വർദ്ധിച്ചു വരുന്ന പ്രവണതയാണ്. എന്നാൽ ഇത് സംസ്കാരമില്ലായ്മയുടെ ഏറ്റവും വലിയ പ്രതിഫലനമാണെന്ന് ഇത്തരക്കാർ ചിന്തിക്കുന്നില്ലെന്നുള്ളതാണ് അതിലേറെ അപകടകരം.
ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. സെൽഫിഭ്രമം അതിരുകടക്കുന്നവർക്കുള്ള ഈ അറിയിപ്പ് ഒരു ട്രോൾ പരുവത്തിലാക്കിയാണ് നൽകിയിരിക്കുന്നത്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം