ന്യൂഡല്‍ഹി: ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, വെയ്റ്റ് ലിഫ്റ്റിംഗിലെ ലോക ചാമ്പ്യന്‍ മീരാബായ് ചാനു, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ഗുസ്തി താരം ബജ്രംഗ് പൂനിയ എന്നിവര്‍ ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിനുള്ള പട്ടികയില്‍.
ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്ന അത്ലറ്റുകളില് അവാര്‍ഡിന് അര്‍ഹരെ കേന്ദ്ര കായിക മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്ന പ്രത്യേക സമിതിയാണ് തെരഞ്ഞെടുക്കുക.
ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡുകളും പ്രത്യേക സമിതിയായിരിക്കും നിര്‍ണയിക്കുക. 25ന് രാഷ് ട്രപതി ഭവനില്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കും. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയ അത്ലറ്റുകളാണ് ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ക്കായി നാമനിര്‍ദേശം നല്കാന് അര്‍ഹര്‍.