കടുത്തുരുത്തി: മൊബൈൽ ദുരുപയോഗം കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നുവെന്നും ഫേസ് ബുക്ക് ദുരുപയോഗം കുടുംബ ബന്ധങ്ങൾ തകർക്കുന്നുവെന്നും ഫാമിലി എൻറീച്ചുമെന്റ് പ്രോഗ്രാം കോർഡിനേറ്റർ ഇ.എസ്. സാംസണ്. എർണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിൽ നടപ്പാക്കുന്ന ഫാമിലി എൻറീച്ചുമെന്റ് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം.
കുട്ടികൾക്ക് മൊബൈൽ സ്വന്തമായി വാങ്ങി നൽകരുതെന്നും രഹസ്യമായി കംപ്യൂട്ടറുകൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും പോലീസ് സബ് ഇൻസ്പെക്ടറായ ഇദേഹം പറഞ്ഞു. കാന്പസുകളിലെയും കുടുംബങ്ങളിലെയും വഴിവിട്ട ബന്ധങ്ങൾക്ക് ഇത്തരം ഉപയോഗം കാരണമാകുന്നുവെന്ന് അദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിൽ പിറവം പ്രസ്സ് ക്ലബ് പ്രസിഡന്റ് പൗലോസ് മഞ്ഞാമറ്റം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ഫാ. ജോണ് എർണ്യാകുളം, അഡ്വ. വർഗീസ്കുട്ടി, ജെബു ജോസ്, ജിജോ എബ്രഹാം, ഡോ. ജെയിംസ് മണിത്തോട്ടം, ജിസു ജോണ്, പി.കെ. സജീവ് എന്നിവർ പ്രസംഗിച്ചു.