കൊച്ചി: മകളെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിനു ജീവപര്യന്തം തടവും 30,000 രൂപ പിഴയും ശിക്ഷ. ആലുവ കുഞ്ഞുണ്ണിക്കരയിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിയെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇതിനുപുറമെ പോക്സോ അടക്കം രണ്ട് വകുപ്പുകളിലായി 20 വർഷം തടവും മൊത്തം പിഴ സംഖ്യ 30,000 രൂപയും വിധിച്ചിട്ടുണ്ട്.
2015 നവംബർ 11മുതൽ തുടർച്ചയായി പ്രതി തന്റെ 12 കാരിയായ മകളെ വീട്ടിൽ പീഡിപ്പിച്ചെന്നാണു കേസ്. പ്രതി പിഴസംഖ്യ അടയ്ക്കുകയാണെങ്കിൽ ഇത് പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നൽകാനാണ് കോടതിയുടെ ഉത്തരവ്. സാഹചര്യത്തെളിവുകൾ പരേിശാധിക്കുന്പോൾ പ്രതി ഒരുവിധ കാരുണ്യത്തിനും അർഹനല്ലെന്നു നിരീക്ഷിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
17 സാക്ഷികളെ വിസ്തരിച്ചും 13 രേഖകൾ പരിശോധിച്ചുമാണ് പ്രതിയുടെ കുറ്റകൃത്യം കോടതി തെളിയിച്ചത്. കേസിലെ മറ്റ് മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.