ഗുരുഗ്രാം: ഹരിയാനയിൽ കോളജ് വിദ്യാർഥിനിയെ തട്ടിക്കെട്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. സിബിഎസ്ഇ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കി പ്രസിഡന്റിൽനിന്നും പുരസ്കാരം നേടിയ പത്തൊൻപതുകാരിയാണ് പീഡനത്തിന് ഇരയായത്. ബോധരഹിത ആകുന്നതുവരെ പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കുകയുമായിരുന്നു.
രേവരിക്കു സമീപം കാറിലെത്തിയ മൂന്നംഗ സംഘം കോച്ചിംഗ് സെന്ററിലേക്കുപോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ടാം വർഷ വിദ്യാർഥിയായ പെൺകുട്ടിയെ കാറിൽ വലിച്ചുകയറ്റിക്കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ളവരാണ് പീഡനം നടത്തിയതെന്ന് പെൺകുട്ടി പറഞ്ഞു.
കാറിൽ തട്ടിക്കൊണ്ടുപോയ യുവാക്കളെ കൂടാതെ വേറെയും ആളുകൾ സംഭവസ്ഥലത്തുണ്ടാകുകയും പീഡിപ്പിക്കുകയും ചെയ്തതായി പെൺകുട്ടി പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുക്കാൻ പോലീസ് വിസമ്മതിക്കുകയും ഒരു സ്റ്റേഷനിൽനിന്ന് മറ്റൊരിടത്തേക്ക് ഓടിക്കുകയും ചെയ്തതായി പെൺകുട്ടിയുടെ മാതാപിതാക്കൾ കുറ്റപ്പെടുത്തി.