ചങ്ങനാശേരി: വീട്ടുജോലിക്കെന്ന വ്യാജേന വിളിച്ചുവരുത്തിയ യുവതിയെ അനാശാസ്യത്തിനു പ്രേരിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ രാജിഭവനിൽ രാഹുൽ എസ്. മേനോൻ (34) ആണ് അറസ്റ്റിലായത്.
കോട്ടയം ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ്കുമാർ, വാകത്താനം സിഐ മനോജ്കുമാർ, എസ്ഐ അഭിലാഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭാര്യക്ക് സുഖമില്ലാത്തതിനാൽ വീട്ടുജോലിക്ക് ആളെ വേണമെന്ന വ്യാജേനയാണ് ഇയാൾ യുവതിയെ വിളിച്ചുവരുത്തിയത്. തുടർന്ന് ഇയാൾ മാറ്റാളുകളോടൊപ്പം അനാശാസ്യത്തിനു പ്രേരിപ്പിക്കുകയായിരുന്നു. ഇതിനെ എതിർത്ത യുവതിയെ രാഹുൽ മർദിച്ചെന്നാണു പരാതി.
യുവതി വാകത്താനം പോലീസിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ കോട്ടയം ഈസ്റ്റ്, കറുകച്ചാൽ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുള്ളതായും വാകത്താനം എസ്ഐ അഭിലാഷ്കുമാർ പറഞ്ഞു.