സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന്‍റെ പേരിൽ രാജി;  എ​ൽ​സി സെ​ക്ര​ട്ട​റി​യ​ട​ക്കം ഏ​ഴു​പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഏ​രി​യാ​ ക​മ്മി​റ്റി തീ​രു​മാ​നം

ചേ​ർ​ത്ത​ല: സി​പി​എം എ​ക്സ​റേ ലോ​ക്ക​ൽ ക​മ്മി​റ്റി​ സെ​ക്ര​ട്ട​റി​ട​യ​ക്കം ഏ​ഴു പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി​പി​എം ചേ​ർ​ത്ത​ല ഏ​രി​യാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന്‍റെ പേ​രി​ൽ ഏ​രി​യാ ക​മ്മി​റ്റി​യു​മാ​യി ക​ല​ഹി​ച്ചു രാ​ജി സ​മ​ർ​പ്പി​ച്ച​വ​ർ​ക്കെ​തി​രേ​യാ​ണു ന​ട​പ​ടി.

പാ​ർ​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ചു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം. ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​വ​ർ പ​ഴ​യ പി​ണ​റാ​യി പ​ക്ഷ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രാ​ണ്. നി​ല​വി​ൽ ഒൗ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​നാ​ണ് ഏ​രി​യാ ക​മ്മി​റ്റി​യി​ൽ മേ​ധാ​വി​ത്തം.

ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​ടി സ​തീ​ശ​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ര​ത്ന​വ​ല്ലി, എം.​പി. മ​നോ​ജ്, മ​റ്റം​ഗ​ങ്ങ​ളാ​യ എ​സ്.​ജി രാ​ജു, ജി. ​സൈ​ജു, സു​നി​ൽ​കു​മാ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണു ന​ട​പ​ടി. വ്യാ​ഴാ​ഴ്ച ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഒ​രു വി​ഭാ​ഗം ന​ട​പ​ടി വേ​ണ്ടെ​ന്നു വാ​ദി​ച്ചെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക പ​ക്ഷം ന​ട​പ​ടി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​യാ​യി​രു​ന്നു. 14 അം​ഗ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നും പ​കു​തി പേ​രും രാ​ജി​വ​ച്ച​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഏ​രി​യാ ക​മ്മി​റ്റി പ്ര​ത്യേ​ക ലോ​ക്ക​ൽ​ക​മ്മി​റ്റി യോ​ഗം വി​ളി​ച്ച് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.

ലോ​ക്ക​ൽ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ മാ​റ്റി ഏ​രി​യാ​ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യ​ട​ക്കം ഏ​ഴു​പേ​ർ ഏ​രി​യാ​ക​മ്മി​റ്റി​ക്കും ജി​ല്ലാ​ക​മ്മി​റ്റി​ക്കും രാ​ജി ന​ൽ​കി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു പു​റ​മെ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി.​ബി ച​ന്ദ്ര​ബാ​ബു, സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ കെ. ​പ്ര​സാ​ദ്, മ​നു സി. ​പു​ളി​ക്ക​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts