കളമശേരി: കളമശേരിയിൽ പൊട്ടക്കിണറ്റിൽ കാൽ തെറ്റി വീണ് ഒരു രാത്രി ചെലവഴിച്ച യുവാവിനെ ഏലൂർ അഗ്നി രക്ഷാ നിലയം രക്ഷിച്ചു. കളമശേരി ഗ്ലാസ് കോളനി അമ്പാട്ട് വീട്ടിൽ ഷിജു ജോസഫാണ് അബദ്ധത്തിൽ ഇന്ന് രാവിലെ കിണറ്റിൽ വീണത്.
പ്രീമിയർ കവലയ്ക്കും കളമശേരി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലോറി പാർക്കിംഗിന് അടുത്താണ് അപകടം നടന്നത്. മയിലാടുംകുന്ന് എന്നറിയപ്പെടുന്ന കാടുപിടിച്ച ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് യുവാവ് ഇന്നലെ രാത്രി വീണത്. രാത്രി നല്ല രീതിയിൽ മദ്യപിച്ചിരുന്നതായി യുവാവ് പറഞ്ഞു
“എങ്ങനെയാണ് പറമ്പിൽ എത്തിയതെന്ന് ഓർക്കുന്നില്ല’ വീണതേ ബോധം പോയി. ബോധം വീണപ്പോൾ മുതൽ കിണറിന്റെ ഭിത്തിയിൽ ഇടിച്ചും കരഞ്ഞും ശബ്ദം ഉണ്ടാക്കുകയായിരുന്നു. രാവിലെ ഒൻപതോടെ ശബ്ദം കേട്ട നാട്ടുകാരും ലോറി ഡ്രൈവർമാരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.