പള്ളുരുത്തി: സമൂഹമാധ്യമത്തിലൂടെ വഴി അശോകസ്തംഭത്തെ അപകീർത്തിപ്പെടുത്തിയാൾ അറസ്റ്റിൽ. ചെല്ലാനം സ്വദേശി ഈശി സെബാസ്റ്റ്യനാണ്(42) പിടിയിലായത്.
അശോകസ്തംഭത്തിലെ സിംഹത്തിന്റെ സ്ഥാനത്ത് ചോര ചിന്തുന്ന ചെന്നായയും അശോകചക്രത്തിന്നടുത്ത് തലയോട്ടിയും ചേർത്താണ് ഇയാൾ ദേശീയചിഹ്നത്തെ വികൃതമാക്കിയത്. പരാതി ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.