തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാനുള്ള നീക്കത്തെ എതിർത്ത സർക്കാർ ജീവനക്കാരനു സസ്പെൻഷൻ.
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക്കിലെ വർക്ഷോപ്പ് സൂപ്രണ്ട് പ്രകാശിനെയാണ് സസ്പെൻഡ് ചെയ്തത്.ശന്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ വാട്സ്ആപ്പ് ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞതിനാണ് നടപടി.