ന്യൂഡൽഹി: കോടികളുടെ ബാങ്ക് തട്ടിപ്പു നടത്തി വിജയ് മല്യക്ക് രാജ്യം വിടാൻ ഒത്താശ ചെയ്തത് സിബിഐ. സാന്പത്തിക തട്ടിപ്പ് കുറ്റകൃത്യങ്ങളിൽപ്പെടുന്നവർക്കെതിരേ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുക എന്നത് 2009 മുതലുള്ള കീഴ്വഴക്കമാണ്.
ഇതനുസരിച്ചാണ് സിബിഎെ മല്യക്കെതിരേ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ സിബിഐ ഡയറക്ടർ അറിയാതെ ജോയിന്റ് ഡയറക്ടർ ഈ ഉത്തരവിൽതിരുത്തിൽ വരുത്തിയാണ് മല്യയെ രാജ്യം വിടാൻ സഹായിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മല്യ രാജ്യം വിടുന്നസമയത്ത് സിബിഐ ഡയറക്ടർ അനിൽ സിൻഹ ബാങ്കുകളുടെ പ്രതിനിധികളുമായി മുംബൈയിൽകൂടിക്കഴ്ച നടത്തുകയായിരുന്നു. ഈ സമയത്താണ്ഗുജറാത്ത് കേഡറിൽ നിന്നുള്ള ജോയിന്റ് ഡയറക്ടർ എ.കെ ശർമ നോട്ടീസിൽ തിരുത്തൽ വരുത്തിയതെന്നാണ് ആരോപണം.
60 കോടി രൂപവരെയുള്ള തട്ടിക്കുകേസുകളിൽ മാത്രമെ ജോയിന്റ് ഡയറക്ടർക്ക് ഇടപെടനാകു. മല്യയുടെ 9,000 കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസാണ്. നോട്ടീസിൽ തിരുത്തൽ വരുത്തിയത് സിബിഐ ഡയറക്ടർ അനിൽ സിൻഹ അറിഞ്ഞില്ലെന്നാണ് സൂചന.
എന്നാൽ, ലുക്ക്ഒൗട്ട് നോട്ടീസിൽ മാറ്റം വരുത്തിയത് മല്യ അന്വേഷണവുമായി സഹകരിച്ചുകൊണ്ടിരുന്നതുകൊണ്ടാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് സിബിഐ. വിജയ് മല്യക്ക് രാജ്യം വിടാൻ സിബിഐ ഒത്താശ ചെയ്തത് പ്രധാനമന്ത്രിയുടെ അറിവില്ലാതെയാണെന്നു കരുതാനാകില്ലെന്നു കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ട്വിറ്ററിൽകുറിച്ചു.
മല്യയുടെ രക്ഷപ്പെടൽ സിബിഐയുടെ ഒത്താശയോടെയായിരുന്നു. ഇതിനായി ലുക്ക് ഒൗട്ട് നോട്ടീസിൽ വെള്ളം ചേർത്തു. സിബിഐ പ്രധാനമന്ത്രിക്കു നേരിട്ടു വിവരങ്ങൾ നൽകുന്നുണ്ടായിരുന്നു. ഇത്തരമൊരു വിവാദ കേസിലെ ലുക്ക് ഒൗട്ട് നോട്ടീസിൽ സിബിഐ മാറ്റം വരുത്തിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവില്ലാതെയാണെന്ന് കരുതാനാകില്ലെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു.
വിജയ് മല്യയെച്ചൊല്ലി ഭരണ, പ്രതിപക്ഷങ്ങൾ കൊന്പു കോർക്കുന്നതിനിടെയാണ് രാഹുൽ പ്രധാനമന്ത്രിക്ക് നേരേ ആരോപണമുന്നയിച്ചത്. രാജ്യം വിടുന്നതിനുമുൻപ് ധനമന്ത്രിയെ കണ്ട് വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള ഉപാധികൾ മുന്നോട്ടു വച്ചിരുന്നു എന്ന വിജയ് മല്യയുടെ പ്രസ്താവനയാണു പൊട്ടിത്തെറിക്കു തുടക്കമിട്ടത്.
ആരോപണങ്ങൾ നിഷേധിച്ച് ജയ്റ്റ്ലിയും ബിജെപിയും രംഗത്തെത്തി. രാഹുൽ ഗാന്ധിക്കും കുടുംബത്തിനും കിംഗ്ഫിഷർ എയർലൈൻസിൽ മുതൽമുടക്കുണ്ടെന്നാരോപിച്ചാണു ബിജെപി തിരിച്ചടിച്ചത്.