വടക്കാഞ്ചേരി: പ്രളയക്കെടുതിയിൽ ദുരന്തം വിതച്ച് 19 പേരുടെ ജീവനെടുത്ത കുറാഞ്ചേരി ദുരന്തഭൂമിയിൽ നാശനഷ്ടങ്ങൾ വിലയിരുത്താൻ ലോകബാങ്ക്, എഡിബി. സംഘം സന്ദർശിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടർ ടി.വി.അനുപമ വിശദീകരിച്ചു.
ലോകബാങ്ക്, എഡിബി പ്രതിനിധികളായ വിനായക് ഘട്ടാട്ടെ, യഷിക മാലിക്, ദീപ ബാലകൃഷണൻ, പിയൂഷ് സെക്സേരിയ, അലോക് ഭരദ്വജ് തുടങ്ങിയവരാണ് ദുരന്തത്തെ കുറിച്ച് വിശദാംശം തേടിയത്. കളക്ടർക്കു പുറമെ സബ് കളക്ടർ രോണു രാജ്, നഗരസഭ ചെയർപേഴ്സണ് ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ, വൈസ് പ്രസിഡന്റ് സി.വി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.