എല്ലാ കൃ​ഷികൾക്കും ഇൻഷ്വറൻസ് പരിരക്ഷ: കൃഷിമന്ത്രി; ഈ വർഷം 10,000 മോട്ടോറുകൾ വിതരണം ചെയ്യും, സൗജന്യമായി വിത്തും കുമ്മായവും നൽകും

ചാലക്കുടി: കൃ​ഷി​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് ഈ ​ഒ​ക്ടോ​ബ​റി​ൽത​ന്നെ കേ​ന്ദ്ര​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോടെ പു​തി​യ പ​ദ്ധ​തി കൊ​ണ്ടു​വ​രു​മെ​ന്നും എ​ല്ലാ കൃ​ഷി​ക​ളേ​യും നി​ർ​ബ​ന്ധ​മാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ചാ​ല​ക്കു​ടി ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ പ്ര​കൃ​തി​ക്ഷോ​ഭ കാ​ർ​ഷി​ക ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു വി​ത​ര​ണം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.പ്ര​ള​യം മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് പൂ​ർ​ണ​മാ​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ അ​ന​ന്ത​ര ഫ​ല​ങ്ങ​ൾകൂ​ടി വി​ല​യി​രു​ത്താ​ൻ കു​റ​ച്ചുകൂ​ടി സ​മ​യം വേ​ണ്ടിവ​രും.

ലോകബാ​ങ്കി​നു സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ​ക്കു​റി​ച്ചു നല്കിയി​രു​ന്ന ന​ഷ്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്ക് 19,000 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ മാ​ത്രം 120 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്ത് കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 58000 ഹെ​ക്ട​ർ കൃ​ഷി ഭൂ​മി ന​ശി​ച്ചു. കു​ട്ട​നാ​ട് പൂ​ർ​ണ​മാ​യി ന​ശി​ച്ചു.

വ​യ​നാ​ട്, ഇ​ടു​ക്കി തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ മ​ണ്ണൊ​ലി​പ്പും മ​ല വീ​ണ്ടു​കീ​റ​ലു​മു​ണ്ടാ​യി. എ​ങ്കി​ലും ഏ​തു സാ​ഹ​ച​ര്യ​വും അ​തി​ജീ​വി​ക്കാ​നു​ള​ള ആ​ത്മ​വി​ശ്വാ​സം കൃ​ഷി​ക്കാ​ർ​ക്കു വേ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും കൃ​ഷി​ക്കാ​ർ​ക്കും അ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മോ​ട്ടോ​ർ ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ഈ ​വ​ർ​ഷം ത​ന്നെ 10,000 മോ​ട്ടോറുകൾ ന​ൽ​കും. പ​ച്ച​ക്ക​റി കൃ​ഷി ഫ​ല​പ്ര​ദ​മാ​ക്കാ​ൻ ഒ​ക്ടോ​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി പോ​ലെ മ​റ്റൊ​രു പ​രി​പാ​ടി കൊ​ണ്ടുവ​രും. പു​ഞ്ച കൃ​ഷി​യു​ടെ സ​മ​യ​ത്ത് നെ​ൽ​കൃ​ഷി അ​ധി​ക​മാ​യി ചെ​യ്യും. മ​ണ്ണു പ​രി​ശോ​ധ​ന​യും പ​രി​ച​ര​ണ​വും ഉ​റ​പ്പു വ​രു​ത്തും. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് കൂ​ട്ടാ​യി ചേ​ർ​ന്ന് ഈ ​ആ​ഴ്ച ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തും. സൗ​ജ​ന്യ​മാ​യി വി​ത്തും കു​മ്മാ​യ​വും ന​ൽ​കും

. കൃ​ഷി വ​കു​പ്പും ജ​ല​സേ​ച​ന വ​കു​പ്പും ചേ​ർ​ന്ന് കൃ​ഷി​യ്ക്കു​ള്ള വെ​ള്ളമു​ൾ​പ്പെ​ടെ​യു​ള​ള അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ല​ക്കു​ടി​യ്ക്ക് നാ​ലുകോ​ടി തൊ​ണ്ണു​റ്റെ​ട്ടു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ 27,56,298 രൂ​പ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

ര​ണ്ടാ​ഴ്ച​യ​്ക്കുള്ളിൽന​ല്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 149 ക​ർ​ഷ​ക​ർ​ക്കു​ള​ള ആ​ദ്യ ഗ​ഡു തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​തി​ന്‍റെ സ്റ്റേ​റ്റ്മെ​ന്‍റ് ഫോ​റം കൃ​ഷി മ​ന്ത്രി ച​ട​ങ്ങി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ച ബി.​ഡി. ദേ​വ​സി എം​എ​ൽഎ​യ്ക്ക് കൈ​മാ​റി. മു​നി​സി​പ്പൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ൽ​സ​ണ്‍ പാ​ണാ​ട്ടു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

എ​ഡി​എ​ എ​ൽ​സി അ​ഗ​സ്റ്റി​ൻ സ്വാ​ഗ​ത​വും വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​ത ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു.തു​ട​ർ​ന്ന് കൃ​ഷി വ​കു​പ്പും മ​ണ്ണു സം​ര​ക്ഷ​ണ വ​കു​പ്പും ചേ​ർ​ന്ന് കൃ​ഷിഭൂ​മി വൃ​ത്തി​യാ​ക്കി കൃ​ഷി​യൊ​രു​ക്കുന്ന ചാ​ല​ക്കു​ടി കോ​ട്ടാ​റ്റി​ൽ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. കൃ​ഷി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു. എ​ണ്ണൂ​റോ​ളം കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചാ​ല​ക്കു​ടി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൃ​ഷിഭൂ​മി വൃ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടും.

Related posts