മുക്കം: പ്രളയത്തിൽ വീട് തകരുകയും വീട്ടുപകരണങ്ങൾ നഷ്ടപ്പെടുകയും ചെയ്ത വൃദ്ധയ്ക്ക് ക്ഷേത്രം വക 10 ലക്ഷത്തിന്റെ വീട്. കാരശേരി പഞ്ചായത്തിലെ കാരമൂല തേക്കുംകണ്ടിയിൽ ചില്ലക്കുട്ടിക്കാണ് മണാശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം ജനപങ്കാളിത്തത്തോടെ വീട് നിർമിച്ചു നൽകുന്നത്. പഞ്ചായത്തധികൃതരും ക്ഷേത്ര ഭാരവാഹികളും കൂടിയാലോചന നടത്തി ഗുണഭോക്താവിനെ കണ്ടെത്തുകയായിരുന്നു. വീട് നിർമാണത്തിനുള്ള സ്ഥലമൊരുക്കൽ നടത്തി.
കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് ,ആലുവ തന്ത്ര വിദ്യാപീഠം വർക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രസമിതി ഭാരവാഹികളായ പി.ചന്ദ്രമോഹൻ, ഇ രാമൻ, സവിജേഷ്, എൻ.ശൈലജ, ഇ.കെ. കൈലാസൻ, സുരേഷ്, കമല, മാലതി, ഗോപകുമാർ, കാരശേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ, അംഗം വി. എൻ. ജംനാസ്, വിവിധ സംഘടനാ പ്രതിനിധികളായ എൻ.ചന്ദ്രൻ, കെ.കെ.ഭാസ്കരൻ, കെ.ഷാജികുമാർ എന്നിവർ സംബന്ധിച്ചു. ചില്ലക്കുട്ടിക്കുള്ള ബെഡ്ഷീറ്റ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി കൈമാറി.