കണ്ണൂർ: മുഖ്യമന്ത്രിക്കും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനുമെതിരേ വധഭീഷണി മുഴക്കിയ യുവാവിനെതിരേ ടൗൺ പോലീസ് കേസെടുത്തു. പഴയങ്ങാടി ചെറുതാഴം സ്വദേശി വിജേഷിനെതിരേ (37)യാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ ലാൻഡ് ലൈൻ ഫോണിലാണ് നിരന്തരമായി ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെയും വധിക്കുമെന്നു ഭീഷണി മുഴക്കുകയും സിപിഎം നേതാക്കൾക്കെതിരേ അസഭ്യവർഷം നടത്തുകയും ചെയ്തുവെന്നാണു കേസ്.
ഇയാൾ ഇതിനു മുന്പും സമാനമായ രീതിയിൽ ഭീഷണിമുഴക്കിയതായി പോലീസ് പറഞ്ഞു. സിപിഎം ഓഫീസ് സെക്രട്ടറിയുടെ പരാതിപ്രകാരം ടൗൺ പോലീസ് കേസെടുത്തു.