നടി സദ നായികയായി എത്തുന്ന ചിത്രമാണ് ടോർച്ച് ലൈറ്റ്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 87 രംഗങ്ങളാണ് ചിത്രത്തിൽ നിന്നും സെൻസർ ചെയ്ത് മാറ്റിയത്. ഡയലോഗുകൾ പരിഗണിച്ചാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്.
സിനിമയുടെ ചിത്രീകരണത്തിനിടെ താൻ തന്നെ സെൻസർബോർഡായി പ്രവർത്തിച്ചിരുന്നുവെന്ന് സദ പറഞ്ഞു. ചിത്രത്തിൽ മോശം രംഗങ്ങൾ കടന്നു കൂടാതിരിക്കാനാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും താരം പറഞ്ഞു. ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് സദ ചിത്രത്തിലെത്തുന്നത്.