മെറാദാബാദ്: മുത്തലാഖ് ചൊല്ലിയശേഷം ഭർത്താവിന്റെ സാന്നിധ്യത്തിൽ തന്നെ കൂട്ടമാനഭംഗത്തിനരയാക്കിയെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ മൊറാദാബാദ് പോലീസിലാണ് യുവതി ഇതു സംബന്ധിച്ചു പരാതി നൽകിയത്. യുവതിയെ ആദ്യ ഭർത്താവ് മുത്തലാഖ് ചൊല്ലിയിരുന്നു. ഇതിനുശേഷം നിക്കാഹ് ഹലാല* ചെയ്യാൻ നിർബന്ധിച്ചു. ഇതിനുശേഷം തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കി എന്നാണു പരാതിക്കാരി ആരോപിക്കുന്നത്.
പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുത്തലാഖ് ചെയ്തെന്നാണു യുവതി പറയുന്നതെങ്കിലും ഭർതൃവീട്ടുകാർ ഇത് നിഷേധിച്ചെന്നു പോലീസ് പറയുന്നു. അതേസമയം, അബദ്ധത്തിൽ വീട്ടിലെ മ്യൂസിക് സിസ്റ്റത്തിൽ ശബ്ദം കൂട്ടിയതിനാണ് ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയതെന്ന് പരാതിക്കാരിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
* വിവാഹമോചനം നേടിയ സ്ത്രീയെ ആദ്യ ഭർത്താവിനു വീണ്ടും വിവാഹം ചെയ്യണമെങ്കിൽ അവർ മറ്റൊരാളുമായി വിവാഹത്തിൽ ഏർപ്പെടുകയും ആ ബന്ധം ഒഴിവാക്കുകയും വേണമെന്നതാണ് നിക്കാഹ് ഹലാല. രണ്ടാമത്തെ വിവാഹബന്ധം വേർപെടുത്തിയശേഷം നിശ്ചിതകാലം കഴിഞ്ഞേ സ്ത്രീക്ക് ആദ്യഭർത്താവുമായുള്ള പുനർവിവാഹം സാധ്യമാകൂ.