കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന് വി.ഡി. സതീശൻ എംഎൽഎ. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള സുപ്രീംകോടതി വിധി മുൻ മുഖ്യമന്ത്രി കെ. കരുണാകരനും നമ്പി നാരായണനും വൈകിക്കിട്ടിയ നീതിയാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.